konnivartha.com/ പത്തനംതിട്ട : ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫീറ്റമിൻ (എം ഡി എം എ) പന്തളത്തു നിന്നും വലിയ അളവിൽ പിടിച്ചെടുത്ത കേസിൽ രണ്ടുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം കുടുക്കി. കഴിഞ്ഞമാസം 30 ന് പന്തളത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്നും 154 ഗ്രാം എം ഡി എം എയുമായി 5 പേരെ ജില്ലാ നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടിയ കേസിലാണ്, കണ്ണികളായ രണ്ടുപേർ കൂടി പിടിയിലായത്. മോളി, എക്സ്, എക്സ്റ്റസി, എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്ന നിരോധിത ലഹരിമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിച്ച് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി…
Read More