ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാര്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു konnivartha.com: ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്സ് സര്‍വീസ്, ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ സര്‍വ്വീസ് പ്രൊബേഷണര്‍മാരുടെ സംഘം രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. ഇന്ത്യയുടെ വികസന യാത്രയിലെ പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് അവര്‍ അവരുടെ സേവനത്തില്‍ ചേരുന്നതെന്ന് പ്രൊബേഷണര്‍മാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളുടെ കൂടിച്ചേരല്‍, വിവരവിനിമയത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനം, ആഗോള രംഗത്തെ മാറ്റം എന്നിവ സങ്കീര്‍ണ്ണമെങ്കിലും ആവേശകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇന്ത്യയുടെ സമഗ്രവികസനത്തിനും ആഗോളതലത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനും ഉദ്യോഗസ്ഥരുടെ പങ്ക് നിര്‍ണ്ണായകമാണെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ കടമകള്‍ നിര്വ്വഹിക്കുമ്പോള് പൗരകേന്ദ്രിത സമീപനം സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രാഷ്ട്രപതി ഉപദേശിച്ചു. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സമൂഹത്തില്‍ നിരാലംബരും അധഃസ്ഥിതരുമായവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മനസില്‍ കാണണം. അവരുടെ ചിന്തകളും തീരുമാനങ്ങളും പ്രവൃത്തികളും രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയെ കാര്യമായി സ്വാധീനിക്കും.…
Read More