ശ്രീഹരിക്കോട്ടയിൽ ജൂലൈ 30-ന് നടക്കുന്ന ‘നിസർ’ വിക്ഷേപണം ഇസ്രോയുടെ അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസർ) ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം 2025 ജൂലൈ 30-ന് വൈകിട്ട് 5:40 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കയുടെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനും (നാസ) തമ്മിലെ ആദ്യ സംയുക്ത ഭൗമനിരീക്ഷണ ദൗത്യമെന്ന നിലയിൽ ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിലെ നിർണായക നിമിഷമാണ് വിക്ഷേപണമെന്നും ഇസ്രോയുടെ സമഗ്ര അന്താരാഷ്ട്ര സഹകരണത്തെ ദൗത്യം അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. പക്വതയാര്ജിക്കുന്ന ഇന്ത്യയുടെ തന്ത്രപരമായ ശാസ്ത്ര പങ്കാളിത്തങ്ങളെയും വിപുലമായ ഭൗമ നിരീക്ഷണ…
Read More