ചിക്കാഗോ: ഇന്ത്യ പ്രസ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ചിക്കാഗോ ചാപ്റ്ററിന്റെ പ്രസി ഡന്റ്പദത്തിലേക്ക് ജോസ് കണിയാലിക്ക് രണ്ടാമൂഴം. ഒരു ദശാബ്ദത്തിനു ശേഷമാണ് നാ ഷണല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച ജോസ് കണിയാലി പ്രാദേശിക ചാപ്റ്ററിന്റെ ചുമതല യേല്‍ക്കുന്നത്. പ്രസിഡന്റ്ബിജു കിഴക്കേക്കൂറ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോ ഗത്തിലായിരുന്നു ഏകകണ്ഠമായ തിരഞ്ഞെടുപ്പ്. ബിജു സക്കറിയയാണ് ജനറല്‍ സെക്ര ട്ടറി. ശിവന്‍ മുഹമ്മ ട്രഷറര്‍. ജോയിച്ചന്‍ പുതുക്കുളത്തെ വൈസ് പ്രസിഡന്റായും പ്രസന്ന ന്‍ പിളളയെ ജോയിന്റ്‌സെക്രട്ടറിയായും തിരഞ്ഞെടുത്തു. രണ്ടുവര്‍ഷമാണ് എക്‌സിക്യൂട്ടീവിന്റെ കാലാവധി. ഇന്ത്യ പ്രസ്ക്ലബ്ബിന്റെ തുടക്കക്കാരിലൊരാളും മുന്‍ ദേശീയ പ്രസിഡന്റുമായ ജോസ് കണിയാലിയാണ് അമേരിക്കയിലെ മലയാള മാധ്യമ കൂട്ടായ്മയുടെ രംഗപടം തിരുത്തിയെഴുതിയതെന്ന് വിശേഷിപ്പിക്കാം. കേരള എക്‌സ്പ്രസ് പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ജോസ് കണിയാലി പത്രപ്രവര്‍ത്തിനൊപ്പം സംഘാടക മേഖലയിലും കൈയൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കണിയാലി ദേശീയ പ്രസിന്റായ കാലയളിവിലാണ് സൗഹൃദ കട്ടായ്മ യെന്ന…
Read More