പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഒൻപതര വർഷത്തിനുള്ളിൽ രാജ്യം സാമ്പത്തിക ശക്തിയിൽ ലോക രാജ്യങ്ങൾക്കിടയിൽ പത്താം സ്ഥാനത്തു നിന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്നും, ഇനി ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യം ഒന്നാം സ്ഥാനത്തെത്തുമെന്നും അനിൽ അഗ്രവാൾ എം പി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തിലെ വനിതകളുടെയും യുവാക്കളുടെയും കർഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുകയാണെന്നും ഇതിലൂടെ 2047ൽ ഇന്ത്യയിൽ എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് എത്താൻ വിവിധ കേന്ദ്ര ക്ഷേമ വികസന പദ്ധതികളിൽ അംഗങ്ങളാകാൻ വിവിധ വിഭാഗങ്ങളിലെ ജനങ്ങൾ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്രയുടെ കഴക്കൂട്ടത്തെയും പാറ്റൂരെയും പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴക്കൂട്ടം കാനറ ബാങ്ക് നേതൃതം നൽകിയ…
Read More