konnivartha.com: സമരം ചെയ്തതിലെ അസഹിഷ്ണുതയും വിദ്വേഷവും മൂലം കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാമെന്ന സ്വന്തം ഉറപ്പു പോലും ലംഘിച്ച് മുഖ്യമന്ത്രിയും സർക്കാരും ആശമാരോട് പക പോക്കുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കമ്മീഷൻ റിപ്പോർട്ട് നൽകി മാസങ്ങൾ പിന്നിട്ടിട്ടും കേന്ദ്രം ഓണറേറിയം വർധിപ്പിച്ച ഉത്തരവിറക്കിയിട്ടും സംസ്ഥാന സർക്കാർ അനങ്ങുന്നേയില്ല. തൊഴിലാളി സമരമെന്ന തങ്ങൾക്കു മാത്രം അവകാശപ്പെട്ട കുത്തകാവകാശത്തിലേക്ക് കടന്നു കയറിയതും അതിന് കേരളീയ ജനസമൂഹത്തിന്റെ വ്യാപക പിന്തുണ ലഭ്യമായതും ഉൾക്കൊള്ളാനാവാതെ സമരക്കാരെ പാഠം പഠിപ്പിക്കുമെന്ന പിടിവാശിയാനിതിനു പിന്നിൽ. കോവിഡ് കാലത്തു സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജനങ്ങളുടെ രക്ഷയ്ക്കായി പരിശ്രമിച്ച ആശമാരെ 8 മാസത്തോളമായി പെരുമഴയിലും പൊരിവെയിലിലും സെക്രട്ടറിയേറ്റ് നടയിൽ ഇരുത്തിയതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനും മാത്രമുള്ളതാണെന്നും ആശാ സമരസഹായ സമിതി ജില്ലാ ചെയർമാൻ കൂടിയായ പുതുശ്ശേരി പറഞ്ഞു. ഓണറേറിയവും…
Read More