konnivartha.com: ആറന്മുള വള്ളസദ്യ വഴിപാടുകള്‍, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മഴ പെയ്ത് പമ്പയാറ്റിലെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ലൈഫ് ജാക്കറ്റും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. അപകടങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുക എന്നതാണ് പ്രധാനം. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യം മുന്നില്‍ കണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. തിരക്കുള്ള ദിവസങ്ങളില്‍ ആംബുലന്‍സ് വിന്യാസം എങ്ങനെയെന്നുള്ളത് പോലീസുമായി ആലോചിച്ച് തീരുമാനിക്കണം. മഞ്ഞപ്പിത്തം, കോളറ പോലുള്ള ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. വാട്ടര്‍ അതോറിറ്റി കൃതമായ പരിശോധന നടത്തി ജലത്തിന്റെ ഗുണനിലവാരം…
Read More