ആരോഗ്യ മന്ത്രി നാളെ പത്തനംതിട്ട ജില്ലയില്‍; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

  ജില്ലയിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  ആരോഗ്യവും – സാമൂഹിക നീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. നാറാണംമൂഴി, ഓതറ, ചന്ദനപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും, അടൂര്‍ ജനറല്‍ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെയും വിവിധ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക. സംസ്ഥാനത്ത് ഐ എസ് ഒ 9001 : 2008 സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യ പ്രാഥമിക ആരോഗ്യ കേന്ദ്രമായ ഓതറ പിഎച്ച്‌സി കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുന്നതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12.30ന് ഓതറ സിഎസ്‌ഐ സ്പിരിച്വാലിറ്റി സെന്ററില്‍ ആരോഗ്യ മന്ത്രി നിര്‍വഹിക്കും. ഓതറ പിഎച്ച്‌സി അടക്കം ജില്ലയില്‍ എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആണ് ആര്‍ദ്രം മിഷന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനവും പ്രവര്‍ത്തന ക്ഷമതയും വര്‍ധിപ്പിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുന്നത്. ഇതിലൂടെ സമ്പൂര്‍ണവും ആധുനികവുമായ…

Read More