ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ

ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ:ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാം ബിരുദദാന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി പങ്കെടുത്തു   konnivartha.com: ആരോഗ്യ ടൂറിസത്തിന്റെയും ഹീൽ ഇൻ ഇന്ത്യയുടെയും കേന്ദ്രമായി ദക്ഷിണേന്ത്യ മാറുകയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 14-ാമത് ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെന്നൈ, കോയമ്പത്തൂർ, കൊച്ചി, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി പേർ എത്തുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ അനുദിനം വർദ്ധിച്ചു വരികയാണെന്നും, അന്താരാഷ്ട്ര തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014 ന്…

Read More