ആദ്യ നാല് ഘട്ടങ്ങളിലെ പോളിങ് :451 ദശലക്ഷം പേർ ഇതുവരെ വോട്ട് ചെയ്തു

  2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതുവരെ 66.95% പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പിൻ്റെ ആദ്യ നാല് ഘട്ടങ്ങളിൽ ഏകദേശം 451 ദശലക്ഷം പേർ വോട്ട് ചെയ്തു. . യോഗ്യരായ എല്ലാ വോട്ടർമാരിലേക്കും എത്തിച്ചേരുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അതിൻ്റെ ഇടപെടലുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. സിഇസി ശ്രീ രാജീവ് കുമാറിൻ്റെ നേതൃത്വത്തിൽ അംഗങ്ങളായ ശ്രീ ഗ്യാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരടങ്ങുന്ന കമ്മീഷൻ 5, 6, 7 ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പിന് പോകുന്ന സംസ്ഥാനങ്ങളിലെ സിഇഒമാരോട് എല്ലാ വോട്ടർമാർക്കും വോട്ടർ വിവര സ്ലിപ്പുകൾ സമയബന്ധിതമായി വിതരണം ചെയ്യാനും അവബോധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും നിർദ്ദേശിച്ചു. വോട്ടർ ബോധവൽക്കരണ പരിപാടിയുടെ അനിവാര്യ ഘടകങ്ങളാണ് പങ്കാളിത്തവും സഹകരണവുമെന്ന് കമ്മീഷൻ ശക്തമായി വിശ്വസിക്കുന്നു. കമ്മിഷൻ്റെ അഭ്യർത്ഥന മാനിച്ച്, അവബോധപ്രവർത്തനങ്ങളിൽ വ്യത്യസ്ത സ്ഥാപനങ്ങളും സമൂഹത്തിൽ കാര്യമായ സ്വാധീനമുള്ള പ്രശസ്തരായ വ്യക്തികളും ആവേശത്തോടെ പ്രവർത്തിക്കുന്നത് കാണുന്നത് ശരിക്കും…

Read More