അരുവാപ്പുലത്ത് കാട്ടുപന്നി ഇടിച്ചു ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കള്‍ക്ക് പരിക്ക്

    കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം അക്കരക്കാലാപടിയ്ക്ക് സമീപം വെച്ചു ബൈക്കില്‍ കാട്ടുപന്നി ഇടിച്ചു .രണ്ടു യുവാക്കള്‍ക്ക് പരിക്ക് പറ്റി .ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . അരുവാപ്പുലത്ത് നിന്നും കോന്നിയിലേക്ക് ബൈക്കില്‍ വരുകയായിരുന്ന അരുവാപ്പുലം മഹേഷ് ഭവനില്‍ മഹേഷ് (25 ) സഹോദരന്‍ സംഗീത് (22 ) എന്നിവര്‍ക്ക് ആണ് പരിക്ക് . അരുവാപ്പുലം അക്കരക്കാലാ പടിയില്‍ വെച്ചു ബൈക്കില്‍ കാട്ടുപന്നി വന്നിടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണത്തിനാല്‍ മുഖത്തും കൈകാലുകള്‍ക്കും തലയ്ക്കും പരിക്ക് ഉണ്ട് . മഹേഷിന്‍റെ കാലിന് പൊട്ടന്‍ ഉണ്ട് . ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന നിരവധി ആളുകളെ അരുവാപ്പുലം ഭാഗത്ത് വെച്ചുകാട്ടുപന്നി ഇടിച്ചിട്ടിരുന്നു . കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റ പലര്‍ക്കും നഷ്ടപരിഹാരം വനം വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല . കോന്നി അരുവാപ്പുലത്ത് വെച്ചു…

Read More