KONNI VARTHA.COM : അപ്രതീക്ഷിതമായി ഒരു രാത്രിയാത്രയിൽ ഉണ്ടാവുന്ന അനിശ്ചിതത്തവും ,തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമായി ,പ്രേക്ഷകർക്ക് ഞെട്ടിക്കുന്ന അനുഭവങ്ങൾ പകർന്നു നൽകുന്ന അതേഴ്സ് എന്ന സിനിമ, അവസാനഘട്ട ജോലികളും കഴിഞ്ഞ്, റിലീസിന് തയ്യാറെടുക്കുന്നു.വൈഡ് സ്ക്രീനിൻ്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രം, നടനും, മോഡലുമായ ശ്രീകാന്ത് ശ്രീധരൻ രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ട്രാൻസ്ജിൻഡർ കമ്മ്യുണിറ്റിക്കെതിരെ ഇനിയും ഉറക്കം നടിക്കുന്ന നമ്മുടെ സമൂഹത്തിന് നേരെയുള്ള ഒട്ടനവധി ചോദ്യങ്ങളും ,അതിലുപരി അതിനൊക്കെയുള്ള ഉത്തരങ്ങളും നൽകുകയാണ് അതേഴ്സ് എന്ന സിനിമയിലെ ഇതിവൃത്തത്തിലൂടെ സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ. സവർണ്ണ മുതലാളിത്ത ,യാഥാസ്ഥിതിക ജീവിതരീതി അനുസരിച്ച് ജീവിക്കുന്ന അക്ഷയ് മേനോൻ എന്ന യുവ ഡോക്ടറുടെ ഒരു രാത്രിയാത്രയിൽ, തികച്ചും യാദൃശ്ചികമായി ഉണ്ടാകുന്ന സംഭവ വികാസങ്ങളും ,അതിൽ ഭാഗവാക്കാവുന്ന ഇന്നത്തെ സമൂഹത്തിൻ്റെയും കഥയാണ് ചിത്രത്തിൽ കടന്നു വരുന്നത്. …
Read More