അടൂര്‍ ശ്രീമൂലം ചന്ത ജൂണ്‍ 29 ന് ഉദ്ഘാടനം ചെയ്യും: ഡെപ്യൂട്ടി സ്പീക്കര്‍

  അടൂര്‍ ശ്രീമൂലം ചന്ത ജൂണ്‍ 29 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മത്സ്യബന്ധന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. അടൂരിന്റെ മുഖഛായ മാറ്റി കെട്ടിലും മട്ടിലും പുതുമ നല്‍കി അടൂര്‍ ശ്രീമൂലം ചന്ത കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.32 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഷട്ടറുളള 22 മുറികള്‍, മീന്‍, പച്ചകറി സ്റ്റാളുകള്‍,സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ശൗചാലയം, മത്സ്യചന്തയ്ക്കായി പ്രത്യേകം ഹാള്‍ എന്നിവയോടുകൂടിയാണ് ചന്ത നിര്‍മിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയ്ക്കായിരുന്നു നിര്‍വഹണ ചുമതല. ആധുനിക രീതിയില്‍ നിര്‍മാണം നടത്തിയ മാര്‍ക്കറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ ചെയര്‍മാന്‍ ഡി.സജി എന്നിവരുടെ ശ്രമഫലമായാണ് യാഥാര്‍ഥ്യമായത്. മാര്‍ക്കറ്റിന്റെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിയോഗം ചേര്‍ന്നു. ചിറ്റയം ഗോപകുമാര്‍ രക്ഷാധികാരിയും…

Read More