കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കോന്നി ആനക്കൂട്, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

Read More

കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ പ്രവര്‍ത്തിക്കും

10 വയസിന് താഴെയും 65ന് മുകളിലുമുള്ള സന്ദര്‍ശകരെയും 65ന് മുകളിലുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അനുവദിക്കില്ല.മുന്‍കൂട്ടി ബുക്ക് ചെയ്യണം കോന്നി വാര്‍ത്ത ഡോട്ട് കോം : സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആഗസ്റ്റ് 24 മുതല്‍ കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോന്നി ഡിഎഫ് ഒ കെ.എന്‍.ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളും മാര്‍ഗങ്ങളും: മുഴുവന്‍ സന്ദര്‍ശകരുടെയും ഗൈഡുകളുടെയും വാച്ചര്‍മാരുടെയും ഡ്രൈവര്‍മാരുടെയും സഹായികളുടെയും ശരീരതാപനില തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതല്‍ ശരീരതാപനില ഉള്ളവരെ പ്രത്യേക സൗകര്യത്തിലേക്ക് മാറ്റി വൈദ്യസഹായം ഉറപ്പാക്കും. പ്രത്യേക സ്ഥലവും വാഹനവും ഇതിനായി സജ്ജമാക്കും. ഇക്കോടൂറിസം കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നിര്‍ബന്ധമായും ശരിയായി ധരിച്ച മുഖാവരണം ഉണ്ടായിരിക്കണം. പാര്‍ക്കിംഗ് ഏരിയ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, കുട്ടവഞ്ചി തുടങ്ങിയവയില്‍ സാനിട്ടൈസര്‍ ഉണ്ടായിരിക്കും. വാഹനങ്ങളുടെ ടയര്‍ പാര്‍ക്കിംഗിന് മുമ്പ്…

Read More