അങ്ങനെ തുമ്പോർജിയ കോന്നിയുടെ ഇക്കോ ടൂറിസം കേന്ദ്രത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു

  ഗവി കാട്ടിലെ മരങ്ങളില്‍ പടര്‍ന്നു കയറി കാടിന് സൗന്ദര്യന്‍റെ മാറ്റ് കൂട്ടുന്ന ചുവപ്പുരാശി നൽകുന്ന ‘തുമ്പോർജിയ’ വള്ളിച്ചെടി കോന്നി ഇക്കോ ടൂറിസം സെന്ററില്‍ പൂത്തു .വള്ളി ചെടിയായ ഈ സസ്യം ഇക്കോ ടൂറിസം കേന്ദ്രത്തിലെ മിക്ക മരങ്ങളിലും പടര്‍ന്നു കയറി നിറയെ വള്ളി പൂക്കള്‍ നിറഞ്ഞു .സഞ്ചാരികളില്‍ ഇത് മറ്റൊരു അത്ഭുതം സൃഷ്ടിക്കുന്നു . ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമിച്ച പൂപ്പന്തലിലേക്കും തുമ്പോർജിയ പൂത്ത് വല്ലികളായി കാണികളുടെ മനം കവരുകയാണ്. സന്ദർശകർക്ക് പൂപ്പന്തൽ തണലേകുന്നതോടൊപ്പം കാഴ്ച്ചയുടെ വിരുന്നു ഒരുക്കുന്നു .ഗവി കാട്ടില്‍ കണ്ടു വരുന്ന ഈ സസ്യം കോന്നി ആന താവളത്തില്‍ വെച്ചു പിടിപിച്ചു . പാലോട് ബോട്ടാണിക്കൽ ഗാർഡനിൽ നിന്നാണ് അധികൃതർ തുമ്പോർജിയ എത്തിച്ചത്. വള്ളി മുറിച്ചാണ് നടുന്നത് .അടിവളമായി കാലി വളവും ആട്ടിന്‍ കാഷ്ടവും നല്‍കുമെങ്കിലും ഇവിടെ ആന പിണ്ഡമാണു വളമായി…

Read More