അഗ്നിരക്ഷാ സേനയെ ആധുനീകരിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍ കോന്നിയില്‍ ആംബുലന്‍സ്സടക്കമുള്ള ആധുനിക സൌകര്യം ലഭിക്കും

  ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ട അഗ്നിരക്ഷാ സേനയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാനും രക്ഷാനടപടികളിലേര്‍പ്പെടാനും സേനയ്ക്ക് അത്യന്താധുനിക സജ്ജീകരണങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോന്നി അടക്കമുള്ള സ്ഥലങ്ങളില്‍ അഗ്നി ശമന സേനകള്‍ക്ക് ആംബുലന്‍സും ആധുനിക സൌകര്യവും ലഭിക്കുന്നതിനുള്ള വഴി തുറന്നു .ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സേനയ്ക്ക് കൂടുതല്‍ കര്‍മ്മ ശേഷി കൈവരും .സംസ്ഥാനത്തെ എല്ലാ അഗ്നി ശമന കേന്ദ്രങ്ങള്‍ക്കും പ്രയോജനം ലഭിക്കും . കോന്നിയില്‍ അഗ്നിശമന കേന്ദ്രത്തിനു ആംബുലന്‍സ് ഇല്ലാ എന്ന് കോന്നി വാര്‍ത്ത ഡോട്ട് കോം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു . ലോക ദുരന്ത ലഘൂകരണദിനാചരണത്തോടനുബന്ധിച്ച് അഗ്നി രക്ഷാ വകുപ്പ് നടപ്പാക്കുന്ന ആപ്താ മിത്ര പദ്ധതി (സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേന) ഉദ്ഘാടനം നിര്‍വഹിച്ച്…

Read More