സിക്ക വൈറസ്: സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

  konnivartha.com: മഹാരാഷ്ട്രയിൽ നിന്ന് സിക്ക വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തത് കണക്കിലെടുത്ത്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ (ഡിജിഎച്ച്എസ്)ഡോ. അതുൽ ഗോയൽ,രാജ്യത്തെ വൈറസ് സാഹചര്യം മുൻനിർത്തി സിക്കക്കെതിരെ നിരന്തര ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. രോഗബാധിതയായ ഗർഭിണിയുടെ ഗർഭസ്ഥ ശിശുവിന്റെ മസ്തിഷ്ക വളർച്ച, നാഡീ സംബന്ധമായ വളർച്ച എന്നിവയുമായി സിക്ക ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ സൂക്ഷ്മ നിരീക്ഷണം നടത്താൻ ഡോക്ടർമാരെ അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗർഭിണികൾക്ക് സിക്ക വൈറസ് ബാധയുണ്ടോയെന്ന് (ബാധിച്ചിട്ടുണ്ടോയെന്ന്)പരിശോധിക്കുന്നതിനും സിക്ക പോസിറ്റീവ് ആയ അമ്മമാരുടെ ഗർഭസ്ഥ ശിശുവിന്റെ വളർച്ച നിരീക്ഷിക്കുന്നതിനും കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നതിനും വൈറസ് ബാധിത പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് നിർദ്ദേശം നൽകാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് . പരിസരം ഈഡിസ് കൊതുകു വിമുക്തമാക്കുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സിക്ക വൈറസ് സംബന്ധിച്ച കേസുകൾ നിരീക്ഷിക്കാനും ഒരു നോഡൽ…

Read More

സിക്ക വൈറസ്; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കി. ഗുജറാത്തില്‍ മൂന്ന്‌പേര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഗുജറാത്തില്‍ ഗര്‍ഭിണി അടക്കം മൂന്ന് പേര്‍ക്ക് രോഗബാധയുണ്ടെന്ന് ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചിരുന്നു. രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. രോഗബാധ ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതാണ് സിക്ക വൈറസ്. ഡെങ്കി പനി പടര്‍ത്തുന്ന കൊതുകുകളാണ് സിക്ക വൈറസും പടര്‍ത്തുന്നത്.

Read More