konnivartha.com: കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നേരിട്ടറിയാൻ 130 ഓളം യുവതീയുവാക്കൾ കശ്മീരിൽ നിന്നും തിരുവനന്തപുരത്തെത്തി. കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അന്തസത്ത ഉൾക്കൊളളുന്ന പൈതൃകമാണ് കശ്മീരിന്റേതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. യുദ്ധഭൂമിയിലെ രാജാക്കൻമാരെയല്ല ഋഷിവര്യന്മാരെയും സൂഫിവര്യന്മാരെയും വഴികാട്ടികളായി കണ്ട പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഈ പാരമ്പര്യമാണ് കശ്മീരിലെ പൂർവികരും നമുക്ക് കാട്ടിത്തന്നതെന്നും ഗവർണർ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഇന്ത്യാ മഹാരാജ്യം രൂപീകരിക്കുന്നതിന് അനേകം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തിന്റെ മക്കൾ എന്ന ചിന്ത നിലനിന്ന ഇടമാണ് നമ്മുടേത്. വസുധൈവ കുടുംബകം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യചിന്തയാണ്…
Read More