ലോക വിനോദസഞ്ചാര ദിനാചരണം: ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കണം- അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

  konnivartha.com : ഭൂമിയെ മാലിന്യവിമുക്തമാക്കി സൂക്ഷിക്കേണ്ട ഉത്തരവാദിത്വവും പൊതുബോധവും ഉണ്ടാകണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണത്തിന്റെയും ക്ലീന്‍ അപ്പ് ഡ്രൈവിന്റെയും ഉദ്ഘാടനം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. ഭൂമിയെ കൂടുതല്‍ സുന്ദരമാക്കാനും എല്ലാ ജീവജാലങ്ങളേയും സ്നേഹിക്കാനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. ശുചിത്വ ഉദ്യമത്തിലൂടെ അതിന് സാധിക്കണം. കോവിഡ് മഹാമാരിക്ക് ശേഷം അടച്ചിട്ടിരുന്നയിടത്ത് നിന്നും യാത്ര ചെയ്യാനുള്ള താല്‍പര്യത്തിലേക്കാണ് തിരിച്ചു വന്നിരിക്കുന്നത്. ഇത്തരമൊരവസരത്തില്‍ ടൂറിസത്തിന്റെ പുതിയ സാധ്യതകളിലേക്ക് സംസ്ഥാനത്തെ ഒരുക്കണമെന്നും എംഎല്‍എ പറഞ്ഞു.   പുതിയ അനുഭവങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹത്തില്‍ നിന്നാണ് ടൂറിസം എന്ന സംസ്‌കാരം രൂപം കൊണ്ടത്. ഇന്ന് സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്ന നിലയിലേക്ക് ടൂറിസം എത്തിയിരിക്കുന്നു. ഓരോ യാത്രയും സ്വയം തിരിച്ചറിയാനുള്ള അവസരമാണെന്നും എംഎല്‍എ പറഞ്ഞു.  …

Read More