Konnivartha. Com :തായ്‌വാനിലെ തായ്പേയ് സിറ്റിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്‌സ് ഒളിംപിയാഡിൽ (IOL) 2025 ഇന്ത്യയുടെ വിദ്യാർത്ഥി സംഘം ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഓരോ ടീമംഗവും വ്യക്തിഗത ബഹുമതികൾ നേടി — വ്യക്തിഗത മത്സരത്തിൽ ഗോൾഡ്, ബ്രോൺസ് , ഓണറബിൾ മെൻഷനും— കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷനും നേടി. 42 രാജ്യങ്ങളിൽ നിന്നുള്ള 227 മത്സരാർത്ഥികൾ പങ്കെടുത്ത ഈ ലിംഗ്വിസ്റ്റിക്‌സ് ഒളിമ്പ്യാഡ് അപരിചിതമായ ഭാഷകളിൽ നിന്നുള്ള ഭാഷാ പസിലുകൾക്ക് യുക്തിയും പാറ്റേൺ തിരിച്ചറിയലിലൂടെയും ഉത്തരം കണ്ടെത്താനുള്ള മത്സരം ആണ്. ഇതിലൂടെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യകളുടെ ആധാരമായ കഴിവുകളിലാണ് വിദ്യാർത്ഥികളെ പരീക്ഷിക്കുന്നത്. ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത് വാഗീസൻ സുരേന്ദ്രൻ , അദ്വയ് മിസ്ര , നന്ദഗോവിന്ദ് അനുരാഗ്, സിരിപുരം…
Read Moreടാഗ്: world sports news
ജോ റൂട്ട്:6000 റണ്‍സ് നേട്ടം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 6000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി ഇംഗ്ലീഷ് താരം ജോ റൂട്ട്.69-ാം ടെസ്റ്റിലാണ് റൂട്ട് 6000 റണ്‍സെടുത്തത്.ഓവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്‌ക്കെതിരായ സെഞ്ചുറിയോയെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു . രണ്ടാം ഇന്നിങ്‌സില്‍ 152 പന്തുകള്‍ നേരിട്ട റൂട്ട് 12 ബൗണ്ടറികളടക്കം 105 റണ്‍സെടുത്തു.ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി.സച്ചിന്‍ തെണ്ടുല്‍ക്കര്‍ (51), ജാക്ക് കാലിസ് (45), റിക്കി പോണ്ടിങ് (41) എന്നിവര്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.
Read More