ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ പല രാജ്യങ്ങളിലും അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല, മുന്നറിയിപ്പ് നല്‍കി WHO ഒമിക്രോണ്‍ വ്യാപനത്തില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മഹാമാരിയെ കീഴടക്കിയതായി പ്രഖ്യാപിക്കാന്‍ സമയമായില്ല എന്നും WHO വ്യക്തമാക്കി. ലോകാരോഗ്യസംഘടന (World Health Organisation, WHO) ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തില്‍ കോവിഡ്-19 നിയന്ത്രണങ്ങൾ വളരെ സാവധാനത്തിൽ ലഘൂകരിക്കാൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൊറോണ വൈറസിന്‍റെ ഉയർന്നവ്യാപനശേഷിയുള്ള ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും ഇനിയും അതിന്‍റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ചൂണ്ടിക്കാട്ടി. “എല്ലാ രാജ്യങ്ങളും നിലവില്‍ ഒരേ അവസ്ഥയിലല്ല, പല രാജ്യങ്ങൾക്കും ഇതൊരു പരിവർത്തന ഘട്ടമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്ന രാജ്യങ്ങൾ, ആവശ്യമെങ്കിൽ, സമൂഹത്തിന്‍റെ സ്വീകാര്യതയോടെ, നടപടികൾ പുനരാരംഭിക്കുന്നതിനുള്ള ശേഷിയും ഉറപ്പാക്കേണ്ടതുണ്ട്.’, WHO ചൂണ്ടിക്കാട്ടി. മഹാമാരിയെ അതിജീവിച്ചതായി കണക്കുകൂട്ടി നിയന്ത്രണങ്ങള്‍ നീക്കം…
Read More