സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

  സ്കോട്ട്ലാന്‍റ് : ജീവകാരുണ്യ രംഗത്തും മലയാള ഭാഷയോടുള്ള സ്‌നേഹ കടപ്പാടിന്‍റെ ഭാഗമായും പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ കേരളത്തിലും പുറത്തുള്ളവർക്കായി സാഹിത്യ മത്സര൦ നടത്തുന്നു. കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക-ജീവകാരുണ്യ പ്രമുഖരെ എൽ.എം.സി. ആദരിച്ചിട്ടുണ്ട്. കാക്കനാടൻ, ബാബു കുഴിമറ്റ൦, ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത് സേവനം ചെയ്ത ജീ. സാ൦ മാവേലിക്കരക്ക് എം.എൽ.എ . ആർ. രാജേഷാണ് പുരസ്‌കാരം നൽകിയത്. സ്വിസ്സ് സർലണ്ടിൽ നിന്നുള്ള കവി ബേബി കാക്കശേരിയുടെ “ഹംസഗാനം” എന്ന കവിത സമാഹാരത്തിന് പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ വെച്ച് എം.എൽ.എ. .ശിവദാസൻ നായർ പുരസ്‌കാരം നൽകി ആദരിച്ചു. 2018 -19 ൽ സാഹിത്യ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. വിശ്വം പടനിലത്തിന്റ “അതിനപ്പുറം ഒരാൾ” എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. 2020 ൽ സ്പീക്കർ ശ്രീ.പി.ശ്രീരാമകൃഷ്ണൻ തിരുവനന്തപുരത്തു് നൽകാനിരുന്ന പുരസ്‌കാര കർമ്മം കോവിഡ് മൂലം മാറ്റിവച്ചു.…

Read More