konnivartha.com: കോന്നി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതാ തൊഴിൽ സേന രൂപീകരണം, പട്ടികജാതി സ്ത്രീകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകുന്നതിനായി കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ കൂടിയ ഗുണഭോക്തൃ സംഗമത്തിൽ 120 ഓളം ഗുണഭോക്താക്കൾ പങ്കെടുത്തു. കാർഷിക പരിശീലനം, പ്രസവ ശുശ്രൂഷ, ഷീ- ആട്ടോ & ഷീ-ടാക്സി ടീം, റെഡി റ്റു ക്ലീൻ ഷോപ്പ്, പേപ്പർ ക്യാരിബാഗ് യൂണിറ്റ്, പാള പ്ലേറ്റ് നിർമ്മാണ യൂണിറ്റ് എന്നിങ്ങനെ ആറ് വിഭാഗത്തിൽപ്പെട്ട തൊഴിൽ സേനകളുടെ നിർദ്ദേശം ലഭിക്കുകയും ആളുകൾക്ക് പരിശീലനം ലഭ്യമാക്കി തൊഴിൽ സേന രൂപീകരിക്കുന്നതിനും ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതിനും തീരുമാനിച്ചു ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രഞ്ജുആർ അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ റഷിദായൂസഫ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ് ഉദ്ഘാടനം…
Read More