പത്തനംതിട്ട : ഒപ്പം താമസിച്ച യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ. റാന്നി ബ്ലോക്കുപടി വടക്കേടത്ത് സത്യനന്ദന്റെ മകൻ അതുൽ സത്യ(29)നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ റാന്നി പോലീസിന്റെ നിരീക്ഷണത്തിൽചികിത്സയിൽ കഴിയുന്നത്. ഇന്നലെ രാത്രി എട്ടരയോടെ റാന്നി കീക്കൊഴൂർ മലർവാടി ഇരട്ടത്തലപനക്കൽ വീട്ടിൽ രഞ്ജിത(27)യെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. ആക്രമണത്തിൽ രജിതയുടെ മാതാപിതാക്കളായ രാജുവിനും ഗീതയ്ക്കും സഹോദരി അപ്പുവിനും പരിക്കേറ്റിരുന്നു. രാജുവിന്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി ഉതിമൂട് ഡിപ്പോപ്പടിയിൽ വച്ച് കണ്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്നതിന് അനുസരിച്ച് അറസ്റ്റ് രേഖപ്പെടുത്തും. കൊലപാതകം, ലഹരിമരുന്ന് കച്ചവടം, ദേഹോപദ്രം ഏൽപ്പിക്കൽ തുടങ്ങി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ. മറ്റൊരാളുടെ ഭാര്യയായ…
Read More