അവശ്യസാധനങ്ങളുമായി എം.എല്‍.എ യും ജില്ലാകളക്ടറും കോന്നി ആവണിപ്പാറയില്‍

അവശ്യസാധനങ്ങളുമായി എം.എല്‍.എ യും ജില്ലാകളക്ടറും കോന്നി ആവണിപ്പാറയില്‍ With essential supplies MLA and District Collector At konni Avanipara കോന്നി : ”കൊറോണ വൈറസ് ബാധയെക്കുറിച്ച് കേട്ടില്ലേ…? വീട്ടില്‍ ആഹാരസാധനങ്ങള്‍ ഇരിപ്പുണ്ടോ..? എല്ലാവരും സൂക്ഷിക്കണം കേട്ടോ…” ആവണിപ്പാറയിലെ ഗിരിജന്‍ കോളനിയിലെ വീടുകളില്‍ ഭക്ഷ്യസാധനങ്ങളുമായെത്തിയ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ ഇതു ചോദിക്കുമ്പോള്‍ ചെറുചിരിയായിരുന്നു അവരുടെ പ്രതികരണം. കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ഭക്ഷ്യസാധനങ്ങള്‍ നേരിട്ടെത്തിക്കാന്‍ എത്തിയതായതായിരുന്നു എം.എല്‍.എ.യും ജില്ലാ കളക്ടര്‍ പി.ബി നൂഹും. അച്ചന്‍കോവില്‍ ആറിനുകുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇരുവരും ആദിവാസി കോളനിയിലെത്തി വിതരണം ചെയ്തത്. ജനമൈത്രി പോലീസ് സ്‌റ്റേഷനും കോന്നി ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്. പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്,…

Read More