വിറളി പിടിച്ച കാട്ടാനകള്‍ : കല്ലേലി -അച്ചന്‍ കോവില്‍ റോഡിലൂടെ ഉള്ള യാത്ര ശ്രദ്ധിക്കുക

  konnivartha.com : കോന്നി കല്ലേലി കഴിഞ്ഞ് അച്ചന്‍ കോവില്‍ റോഡിലൂടെ പോയി ഒരു കിലോമീറ്റര്‍ ചെന്നാല്‍ കടിയാര്‍ .ഇവിടെ നിന്നും തുടങ്ങി ഇരുപത്തി നാല് കിലോ മീറ്റര്‍ ദൂരം വരെയുള്ള കാനന പാതയില്‍ ഏതു സമയത്തും വിറളി പിടിച്ച കാട്ടാനകളുടെ മുന്നില്‍പ്പെടാം . ഇത് വഴി സൂക്ഷിച്ചു പോകണം എന്നുള്ള നിര്‍ദേശം വനപാലകര്‍ നല്‍കി തുടങ്ങി . ആനതാരകള്‍ പലയിടത്തും ഉണ്ട് . ഏതു സമയത്തും കാട്ടാന കൂട്ടം കടന്നു വരാം . ബൈക്ക് യാത്രികര്‍ ആണ് ഏറെ ശ്രദ്ധിക്കേണ്ടത് . ആനതാരയിലൂടെ കടന്നു വരുന്ന കാട്ടാനകൂട്ടം വഴി മുറിച്ചു കടന്നു അച്ചന്‍ കോവില്‍ നദിയിലൂടെ മറുകരയില്‍ എത്തും . ഇവിടെ നിറയെ പുല്ല് വളര്‍ന്നതിനാല്‍ കാട്ടാനകള്‍ യഥേഷ്ടം ഉണ്ട് . ഒരു മാസം മുന്നേ അച്ഛനും മകളും കാട്ടാനകൂട്ടത്തിന്‍റെ മുന്നില്‍ അകപെട്ടു . ബൈക്കിന്…

Read More