കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ 3 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ത്യശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ 2 പേർക്കാണ് പരിക്കേറ്റത്. മലപ്പുറത്ത് യുവാവിനെ ആക്രമിച്ചത് കരടിയാണ്. കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്ത് മൂന്നു ജീവനുകളാണ് എടുത്തത്. കോട്ടയം കണമലയിൽ ശബരിമല പാതയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേര്‍ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത് കണമല അട്ടിവളവിലാണ് രണ്ടുപേരുടെ ജീവനെടുത്ത കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.വഴിയരികിലെ വീട്ടിനുമുന്നിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ആയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത് പ്രവാസിയാണ്. കാട്ടുപോത്തിന്റെ കുത്തേറ്റ് ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ…
Read More