കോന്നിയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ നിയമപരമായി വെടിവെച്ചു

konnivartha.com: കോന്നി പഞ്ചായത്തിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും നാശം ഉണ്ടാക്കുന്നതും കൃഷി നശിപ്പിക്കുന്നതുമായ കാട്ടു പന്നികളെ സംബന്ധിച്ച് അപേക്ഷ നല്‍കിയവരുടെ വസ്തുവില്‍ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് നിയമം അനുസരിച്ച് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ്‌ അറിയിച്ചു . ഇത്തരം കാട്ടുപന്നികളെ പഞ്ചായത്ത് അറിഞ്ഞു വെടിവെക്കാന്‍ വെടിക്കാരനെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു . പൊതുജനവും കൃഷിക്കാര്യവും 9 അപേക്ഷകൾ ഇതിനോടകം നല്‍കി . അപേക്ഷകരുടെ വസ്തുവില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് മറവു ചെയ്തു വരുന്നു . കൃഷിയിടത്തില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ നിയമപരമായി വെടിവെക്കാന്‍ ആവശ്യമുള്ള കർഷകർ പഞ്ചായത്തില്‍ അപേക്ഷ തന്നാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു

Read More