വാട്‌സാപ്പില്‍ പുതിയ മാറ്റങ്ങള്‍

  konnivartha.com : വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇനി 512 ആളുകള്‍ക്ക് അംഗമാകാന്‍ സാധിക്കും. നിലവില്‍ 256 പേര്‍ക്കാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ സാധിക്കുക. ഇത് ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. പുതിയ മാറ്റം ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.വെറും 100 എംബി വലിപ്പമുള്ള ഫയലുകള്‍ മാത്രമേ അയക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇനി മുതല്‍ രണ്ട് ജിബി വരെയുള്ള ഫയലുകള്‍ വാട്‌സാപ്പിലൂടെ അയക്കാം എന്നതാണ് മറ്റൊരു സുപ്രധാന മാറ്റം.ഇതിന് പുറമെ, സന്ദേശങ്ങള്‍ക്കുള്ള ഇമോജി റിയാക്ഷനുകളും വാട്‌സാപ്പ് അവതരിപ്പിച്ചു. വാട്‌സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ സൗകര്യം ലഭിക്കും.ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് ഗ്രൂപ്പ് ചാറ്റുകളില്‍ കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്ന പുതിയൊരു ഫീച്ചറും വരും നാളുകളില്‍ ലഭിക്കും . വാട്‌സാപ്പ് അഡ്മിന്മാര്‍ക്ക് ഗ്രൂപ്പുകളിലെ സന്ദേശങ്ങള്‍ എല്ലാവര്‍ക്കുമായി നീക്കം ചെയ്യാന്‍ സാധിക്കും.’ദിസ് വാസ് റിമൂവ്ഡ് ബൈ ആന്‍ അഡ്മിന്‍’ എന്ന അറിയിപ്പ് സന്ദേശത്തിന് നേരെ കാണാനാവും. WhatsApp rolls out emoji…

Read More