പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഉടന്‍ ഇടപെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി: ഉടന്‍ ഇടപെടുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി konnivartha.com : പ്രാദേശിക പത്രപ്രവർത്തകർക്ക് സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി നടപ്പിലാക്കാൻ അടിയന്തിര ഇടപെടൽ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിതാ മന്ത്രിയായ വീണാ ജോർജിനെ കേരളാ ജേർണലിസ്റ്റ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ച ചടങ്ങിലാണ് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. സാധാരണ ജനങ്ങളുടെ വിഷയങ്ങൾ മുഖ്യധാരയിലേക്ക് ഉയർത്തിക്കോണ്ട് വന്ന് അധികൃതരുടെ മുന്നിൽ എത്തിക്കുന്നതിൽ പ്രഥമസ്ഥാനം പ്രാദേശിക പത്രാപ്രവർത്തകർക്ക് ഉള്ളതാണ്. കോവിഡ് പ്രതിസന്ധിയിലും മുഴുവൻ സമയവും ജോലിയിൽ ഏർപ്പെടുന്ന ഇവർക്ക് സുരക്ഷാ പദ്ധതികൾ അടക്കം ഏർപ്പെടുത്തേണ്ടതും അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇതിനായി പരിശ്രമിക്കുമെന്നും വീണാ ജോർജ് മാധ്യമ പ്രവർത്തകർക്ക് ഉറപ്പ് നൽകി. ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമിതി അംഗം ബാബു തോമസ് പൊന്നാട അണിയിച്ച് ആദരിച്ചു.…

Read More