സ്വാഗതം 2022′- നമ്മള്‍ പുതുവത്സരം ആഘോഷിച്ചു

സ്വാഗതം 2022′- നമ്മള്‍ പുതുവത്സരം ആഘോഷിച്ചു ജോയിച്ചന്‍ പുതുക്കുളം KONNIVARTHA.COM : കാല്‍ഗറി : കാല്‍ഗറി ആസ്ഥാനമായുള്ള ‘നമ്മള്‍’ (നോര്‍ത്ത് അമേരിക്കന്‍ മീഡിയ സെന്റര്‍ ഫോര്‍ മലയാളം ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍) ക്രിസ്തുമസ്സും,പുതുവത്സരവവും  സംയുക്തമായി, നോര്‍ത്ത് അമേരിക്കന്‍  മലയാളികള്‍ക്കുവേണ്ടി  ഒരു വിര്‍ച്വല്‍ ക്രിസ്തുമസ്സ് – പുതുവത്സര ആഘോഷം  ‘സ്വാഗതം 2022’ സംഘടിപ്പിച്ചു. നോര്‍ത്ത് അമേരിക്കയിലെ വിവിധ പ്രദേശങ്ങളിലെ നൂറിലധികം  കലാകാരന്മാരും, ടീം പ്രയാഗും ചേര്‍ന്ന്  ആസ്വാദ്യകരമായ  വിവിധ കലാപരിപാടികള്‍  അവതരിപ്പിച്ചു. ഡിസംബര്‍ 31, 9 .00  പി.എം (ഇ.എസ്.ടി) ആരംഭിച്ച പരിപാടികള്‍ പുതുവര്‍ഷം  പുലര്‍ന്നതിന് ശേഷം ഒരുമണിക്കൂറോളം നീണ്ടുനിന്നു . കിഴക്കിന്റെ കാതോലിക്കായും  മലങ്കര ഓര്‍ത്തഡോക്‌സ്  സഭയുടെ    പരമാദ്ധ്യക്ഷനുമായ അഭിവന്ദ്യ  കാതോലിക്കാ ബാവാ  മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃദീയന്റെ അനുഗ്രഹ പ്രഭാഷണത്തോട് കൂടി സ്വാഗതം 2022 ആരംഭിച്ചു. കാനഡയിലെ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്ന…

Read More