ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ വാസന്തിക്ക് സ്നേഹാദരവ് നൽകി

  നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ് konnivartha.com; നെടുമങ്ങാട് :കേരള സർവ്വകലാശാലയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സത്രo മുക്ക് രാമലക്ഷ്മി നിലയത്തിൽ ബി.വാസന്തിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വസതിയിൽ എത്തി സ്നേഹാദരവ് നൽകി അനുമോദിച്ചു. വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ,കെ സോമശേഖരൻ നായർ, പനവൂർ രാജശേഖരൻ,ആനാട് ജയചന്ദ്രൻ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പനവൂർ ഹസൻ, നെട്ടിറച്ചിറ സുരേഷ്,നെടുമങ്ങാട് എം നസീർ, തോട്ടുമുക്ക് വിജയകുമാർ, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പ്പാടി,സി രാജലക്ഷ്മി, ഇല്യാസ് പത്താം കല്ല്, വെമ്പിൽ സജി, ലാൽ ആനപ്പാറ,ചെറുവാളം സുരേഷ്, അനിൽകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read More

കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ ആദരിച്ചു

  konnivartha.com: മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപെടുത്തി പത്തനംതിട്ടയുടെയും കോന്നിയുടെയും അഭിമാനമായി മാറിയ കോന്നി സ്വദേശി ക്യാപ്റ്റൻ റീന വർഗീസിനെ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ വീട്ടിൽ എത്തി ആദരിച്ചു . കോന്നി ആമകുന്ന് കൊണ്ടോടിക്കൽ വീട്ടിൽ റീന വർഗീസ് ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻ പോലും മറന്ന് ആക്രമണഭൂമിയിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന. കഴിഞ്ഞ തിങ്കളാഴ്ച കോപർഷി വനത്തിൽ ആണ് പോലീസും സി ആർ പി എഫ് ഉം ചേർന്ന് മാവോയിസ്റ്റുകളെ നേരിട്ടത്.ഏറ്റുമുട്ടലിന് ഇടയിൽ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ്…

Read More