ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ ഇറാന്‍ ആക്രമിച്ചു: ഖത്തർ,യുഎഇ വ്യോമപാത അടച്ചു

konnivartha.com: ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരേ ഇറാന്റെ മിസൈല്‍ ആക്രമണം .അമേരിക്കയുടെ ഖത്തറിലെ അല്‍-ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ഇറാന്‍ മിസൈല്‍ ആക്രമണം. ആക്രമണം നടന്നതായി ഖത്തർ സ്ഥിരീകരിച്ചു. ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു.വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം.ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായി.ഇറാൻ – യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യോമമേഖല താൽകാലികമായി അടയ്‌ക്കാൻ ഖത്തർ തീരുമാനിച്ചു.ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെയും ബാധിക്കും . യുഎഇയും വ്യോമപാത അടച്ചു. ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ അയൽരാജ്യമായ യുഎഇയും  വ്യോമപാത അടച്ചു.

Read More

ഇസ്രയേലിൽ ഇറാൻ ആക്രമണം:ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

  konnivartha.com: ഇസ്രയേലിൽ ഇറാൻ ആക്രമണം നടത്തി .ഇറാൻ നൂറുകണക്കിന് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലിൽ അപായ സൈറൻ മുഴക്കി . ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം. സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി. ഇറാന് ആക്രമണം നടത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരിക്കുന്നത്.ജനങ്ങൾ കനത്ത ജാ​ഗ്രത പാലിക്കണമന്ന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ‌ ബങ്കറുകളിൽ തുടരണമെന്നും നിർദേശം നൽ‌കി. തെക്കൻ ലെബനനിലേക്ക് ഇസ്രയേൽ കരയുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയത്. ടെൽ അവീവിനെയും ജറുസലേമിനെയും ലക്ഷ്യംവെച്ച് നൂറിലേറെ മിസൈൽ ആണ് ഇറാൻ തൊടുത്തത് . അയൽരാജ്യമായ ജോർദാന്റെ ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവയെല്ലാം വെടിവെച്ചു ഇട്ടു . ഇസ്രയേലിലെ…

Read More

റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു

    റഷ്യയിൽ ഷെല്ലാക്രമണത്തിൽ തൃശ്ശൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കിൽ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങൾ തിരിച്ചറിഞ്ഞതായി കല്ലൂരിലെ വീട്ടിൽ അറിയിപ്പ് ലഭിച്ചു.ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിലിലാണ് സന്ദീപും മലയാളികളായ ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്‌കോയിലെ റസ്‌റ്റോറന്റിലെ ജോലിക്കാണ് റഷ്യയിലേക്ക് പോകുന്നതെന്നാണ് വീട്ടുകാരോട് സന്ദീപ് പറഞ്ഞിരുന്നത്. പിന്നീട് റഷ്യൻ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും താൻ സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.

Read More