മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് വിട. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ വലിയ ചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എ കെ ജി…
Read Moreടാഗ്: vs
വിഎസ്സിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലല്ല. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. . നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് വിദഗ്ധ സംഘത്തിന്റെയും നിർദ്ദേശം.
Read Moreവി. എസ് അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു
ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി. എസ് അച്യുതാനന്ദൻ ഔദ്യോഗിക വസതി ഒഴിഞ്ഞു. കവടിയാറുള്ള മകന്റെ വീട്ടിലേക്കാണ് വി.എസ് മാറിയത്. വൈകാതെ തന്നെ വി.എസ് ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതല ഒഴിയുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗിക വസതി ഒഴിയാനായിരുന്നു വി.എസ് തീരുമാനിച്ചിരുന്നത്. എന്നാൽ അന്ന് അതിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഔദ്യോഗിക വസതി ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. നിലവിൽ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷന്റെ ചുമതലകൾ വി. എസ് നിർവഹിക്കുന്നുണ്ട്. അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞാൽ ചുമതലകളിൽ നിന്ന് ഒഴിയും. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വി.എസ് പൊതുപരിപാടികളിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
Read More