കല്ലേലിക്കാവിൽ അക്ഷര പൂജയും ആയുധപൂജയും വിജയ ദശമി പൂജയും നടക്കും

  കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം, അക്ഷര പൂജ,      പുസ്തകപൂജവയ്പ്പ്,ദുർഗ്ഗാഷ്ടമി,ആയുധപൂജ,മഹാനവമി,പൂജയെടുപ്പ്, വിജയദശമി, വിദ്യാരംഭം കുറിക്കൽ, വിദ്യാദേവീപൂജ എന്നിവ 29 തിങ്കൾ മുതൽ ഒക്ടോബർ 2 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ആചാരഅനുഷ്ടാനത്തോടെ പൂർണമായ പ്രകൃതി സംരക്ഷണ പൂജയോടെ നടക്കും. സെപ്റ്റംബർ 29 തിങ്കളാഴ്ച വൈകിട്ട് 5 മണി മുതൽ അക്ഷര പൂജയും പുസ്തക പൂജവയ്പ്പും ദീപനമസ്ക്കാരവും ദീപ കാഴ്ചയും നടക്കും. 30ന് ചൊവ്വാഴ്ച്ച വന ദുർഗ്ഗാഷ്ടമിയും ആയുധപൂജയുംഒക്ടോബർ1ബുധനാഴ്ചമഹാനവമി പൂജയുംഒക്ടോബർ 2 വ്യാഴാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണത്തോടെ 999 മലയ്ക്ക് കരിക്ക് പടേനി സമർപ്പണം. തുടർന്ന് ഉപ സ്വരൂപ പൂജ, വാനര ഊട്ട് മീനൂട്ട് പ്രഭാത പൂജ എന്നിവയ്ക്ക് ശേഷം അക്ഷര പൂജയെടുപ്പും, വിജയദശമി പൂജ,…

Read More

അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ

  കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ അറിവിന്‍റെ ആദ്യക്ഷരം കുറിക്കാന്‍ കുരുന്നുകൾ. ആയിരക്കണക്കിന് കുരുന്നുകളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയത് . രാവിലെ വിജയദശമി പൂജകൾ ആരംഭിച്ചു. കേരളത്തിലും വിദ്യാരംഭചടങ്ങുകൾക്ക് തുടക്കമായി . പനച്ചിക്കാടും തുഞ്ചൻ പറമ്പിലും ഉൾപ്പെടെ എഴുത്തിനിരുത്ത് രാവിലെ ആരംഭിക്കും .നവരാത്രി ആഘോഷങ്ങൾ തുടങ്ങിയത് മുതൽ പനച്ചിക്കാട് ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്കാണ്.കോന്നിയില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,മഠത്തില്‍ക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടെ വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തി .

Read More

വിജയദശമി ആശംസകള്‍:അക്ഷരം അഗ്നിയാണ് :നന്മ നേടിയ വിജയം

    ലോകമെമ്പാടുമുള്ളവര്‍ ഇന്ന് വിജയദശമി ദിനം ആഘോഷിക്കുകയാണ്. നവരാത്രി ആഘോഷങ്ങളുടെ സമാപനമാണ് വിജയദശമി. ദുര്‍ഗയായി അവതരിച്ച പാര്‍വതി 8 ദിവസം യുദ്ധം ചെയ്ത് മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. വിജയദശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിക്കുന്നത്. വിജയദശമി ഉത്തരേന്ത്യയില്‍ ദസറ എന്നും അറിയപ്പെടാറുണ്ട്. അസുര രാജാവായ രാവണനെതിരെ ശ്രീരാമന്റെ വിജയവും ഇവ ആഘോഷിക്കാനുള്ള കാരണമാണ്. മറ്റ് ചിലയിടങ്ങളില്‍ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ് വിജയദശമി. ഐതിഹ്യങ്ങള്‍ ചില വ്യത്യാസങ്ങള്‍ ഈ ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലെ വിവിധയിടങ്ങളിലുണ്ട്. എല്ലാ ഐതിഹ്യത്തിലും തിന്മയുടെ നിഗ്രഹമാണ് പ്രധാനമായി പറയുന്നത്. മഹാനവമി ദിവസത്തില്‍ ക്ഷേത്രങ്ങളില്‍ പുസ്തക പൂജകളും ആയുധപൂജകളും നടത്തും. കുഞ്ഞുങ്ങള്‍ വിദ്യാരംഭം കുറിക്കുന്നതും വിജയ ദശമി ദിനത്തിലാണ്. പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളില്‍ വിജയശമി ആഘോഷം ജനപ്രിയമാണ്.ദശമി, ദസറ അനുഷ്ഠാനങ്ങളിലും…

Read More

അക്ഷരങ്ങളെ ഉണര്‍ത്തി നാളെ വിജയദശമി

  konnivartha.com: അക്ഷരങ്ങളുടെ ദീപ പ്രഭയില്‍ നാളെ കേരളത്തില്‍ വിജയ ദശമി ആഘോഷിക്കുമ്പോള്‍ രാജ്യമെങ്ങും ദീപ പ്രഭയില്‍ വിജയദശമി ആഘോഷിക്കുന്നു.അക്ഷരം അഗ്നിയാണ് .ആ അഗ്നിയുടെ ചൂട് സ്വായത്വകമാക്കുവാന്‍ ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു . വിജയദശമിദിവസം കുട്ടികളെ ഗുരുനാഥന്‍ മടിയിലിരുത്തി ‘ഹരിഃശ്രീ ഗണപതയേ നമഃ എന്നു കൈവിരല്‍ കൊണ്ട് എഴുതിക്കുന്നതാണ് എഴുത്തിനിരുത്തലിലെ പ്രധാന ചടങ്ങ്. വിവിധ കേന്ദ്രങ്ങളില്‍ വിജയദശമിയെ വരവേല്‍ക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു . വിജയദശമി ദിനത്തില്‍ വാഗ്ദേവതയുടെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവയ്ക്കുന്നു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്താനുള്ള സൗകര്യം ഒരുക്കി . അക്ഷരത്തിന്‍റെ ആദ്യപാഠം നുകരുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും “കോന്നി വാര്‍ത്ത ഡോട്ട് കോമിന്‍റെ “ഹൃദയം നിറഞ്ഞ ആശംസകള്‍ 

Read More