konnivartha.com:പത്തനംതിട്ട സര്‍ക്കാര്‍ ജനറല്‍ ഹോസ്പിറ്റലിലെ ഡോ: ഷാജിമാത്യുവിനെ കൈക്കുലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ തുമ്പമണ്‍ സ്വദേശിയായ അച്യുതന്‍ ഇന്നലെ കണ്ണിന്‍റെ ചികിത്സക്കായി പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലിലെ നേത്രവിദഗ്ദ്ധനായ ഡോ: ഷാജിമാത്യുവിനെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ തന്നെ കണ്ണിന്‍റെ സര്‍ജറിക്ക് വിധേയനാക്കുകയുണ്ടായി. തുടര്‍ന്ന് രോഗിയായ അച്യുതനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യണമെങ്ങില്‍ 3000/-രൂപ കൈക്കുലിയായി നല്‍കണമെന്ന് ഡോക്ടര്‍ ഷാജിമാത്യു അച്യുതന്‍റെ മകനായ ശ്രീ. അജീഷിനോട് ആവശ്യപ്പെട്ടു. അജീഷ് ഈ വിവരം പത്തനംതിട്ട വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. ഹരിവിദ്യാധരനെ അറിയിക്കുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കെണി ഒരുക്കി ഇന്ന് (04.11.2022) രാവിലെ 10.20 മണിയോടെ ജനറല്‍ ഹോസ്പിറ്റലിലെ ഒ. പി. യില്‍ വച്ച് 3000/- രൂപ അജീഷില്‍ നിന്നും കൈക്കൂലി വാങ്ങിയ ഡോ: ഷാജിമാത്യുവിനെ വിജിലന്‍സ് കൈയ്യോടെ പിടികൂടുകയാണുണ്ടായത്.…
Read More