konnivartha.com: പൊതുവിപണിയില് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാന് കൃത്യമായ ഇടപെടലാണ് സര്ക്കാര് നടത്തുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജ്. പൊതുവിതരണ വകുപ്പും സിവില് സപ്ലൈസ് കോര്പറേഷനും ചേര്ന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയര് പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതില് കെട്ടിടത്തില് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങള് ന്യായവിലയില് സപ്ലൈകോ വഴി ലഭ്യമാക്കുന്നു. സംസ്ഥാനത്ത് സപ്ലൈകോയില് ജൂലൈ മാസം 168 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായി. 60 കോടി രൂപയുടെ സബ്സിഡി ഉല്പന്നങ്ങള് പൊതുജനങ്ങള്ക്ക് വിതരണം ചെയ്തു. 32 ലക്ഷത്തോളം ഉപഭോക്താക്കള് സപ്ലൈകോയുടെ വില്പനശാലകളെ ആശ്രയിച്ചു. വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുകയും മായമില്ലാത്ത ഭക്ഷണ പദാര്ഥങ്ങള് ലഭ്യമാക്കുകയാണ് സര്ക്കാര് ലക്ഷ്യം. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില് സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില് 10000 ലിറ്ററോളം മായം കലര്ന്ന വെളിച്ചെണ്ണ പിടിച്ചെടുത്തതായും മന്ത്രി പറഞ്ഞു. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്ളാഗ് ഓഫ് മന്ത്രി നിര്വഹിച്ചു. ജില്ലാ സപ്ലൈ…
Read Moreടാഗ്: Veenageorge
എല്ലാ ജില്ലകളിലും രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് പരിശോധന
konnivartha.com: പകർച്ചവ്യാധി പ്രതിരോധത്തിന് വൺ ഹെൽത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധനകൾ നടത്തുന്നത്. പ്രവർത്തന മാർഗരേഖ തയ്യാറാക്കിയാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 4 ജില്ലകളിൽ ഫീൽഡുതല പരിശോധനകൾ നടത്തിയത്. ജില്ലകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കി പഞ്ചായത്തുകളെയും രോഗങ്ങളെയും നിശ്ചയിച്ചാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫീൽഡുതല പരിശോധനകൾ സംഘടിപ്പിച്ചത്. ഫീൽഡുതല പരിശോധനകൾ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതല ടീമിനെയും നിയോഗിച്ചിരുന്നു. ആദ്യഘട്ടത്തിൽ വിജയകരമായ സംയോജിത പരിശോധന പൂർത്തിയായതിനെ തുടർന്നാണ് രാജ്യത്ത് ആദ്യമായി കേരളത്തിൽ എല്ലാ ജില്ലകളിലും…
Read Moreഅത്യന്തം വേദനാജനകം: കുവൈറ്റ് തീപിടുത്തത്തില് അനുശോചിച്ച് മന്ത്രി വീണാ ജോര്ജ്
konnivartha.com: കുവൈത്തിലെ മംഗഫില് ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തം ദാരുണവും അത്യന്തം വേദനാജനകവുമായ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ് പറഞ്ഞു. ദുരന്തത്തില് മരണമടഞ്ഞ പന്തളം മുടിയൂര്ക്കോണം സ്വദേശി ആകാശ് എസ് നായരു(23)ടെ വസതി സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില് ഏറ്റവുമധികം മരണം റിപ്പോര്ട്ട് ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയില് നിന്നാണ്. അഞ്ചു പേരാണ് ദുരന്തത്തില് മരിച്ചത്. സഹിക്കാന് കഴിയാത്ത, അതിതീവ്രമായ ദുഖത്തിലൂടെയാണ് ഓരോ കുടുംബവും കടന്നു പോകുന്നത്. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി കേന്ദ്രമന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല് അഭ്യര്ഥിച്ചിട്ടുണ്ട്. അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിര്ദ്ദേശത്തെ തുടര്ന്ന് ഇന്റര്നാഷണല് കോണ്ടാക്ട് നമ്പര്, നോര്ക്ക റൂട്ട്സ് ഹെല്പ്പ് ഡെസ്ക് എന്നിവ ആരംഭിച്ചിട്ടുണ്ട്. തുടര്നടപടിക്രമങ്ങള് വേഗത്തിലാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്ദേശപ്രകാരം എംബസി മുഖേനയും കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ടും സാധ്യമായ എല്ലാ സഹായങ്ങളുമൊരുക്കാന് സംസ്ഥാന സര്ക്കാര് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.…
Read Moreകോന്നി മെഡിക്കല് കോളേജില് നടന്നു വരുന്നത് വന് വികസന പദ്ധതികള്: മന്ത്രി വീണാ ജോര്ജ്
കോന്നി മെഡിക്കല് കോളേജില് നടന്നു വരുന്നത് വന് വികസന പദ്ധതികള്: മന്ത്രി വീണാ ജോര്ജ് അത്യാധുനിക ലേബര് റൂമും ബ്ലഡ്ബാങ്കും konnivartha.com / തിരുവനന്തപുരം: കോന്നി മെഡിക്കല് കോളേജില് ഘട്ടം ഘട്ടമായുള്ള വികസന പ്രവര്ത്തനങ്ങള് നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. മറ്റ് പ്രധാന മെഡിക്കല് കോളോജുകളെപ്പോലൈ കോന്നി മെഡിക്കല് കോളേജിനേയും മാറ്റാന് വലിയ പ്രയത്നമാണ് നടന്നു വരുന്നത്. സ്പെഷ്യാലിറ്റി, സൂപ്പര് സ്പെഷ്യാലിറ്റി സേവനങ്ങള് സജ്ജമാക്കും. ലേബര് റൂമും ബ്ലഡ് ബാങ്കും യാഥാര്ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. എം.ആര്.ഐ., കാത്ത്ലാബ്, ന്യൂറോളജി സേവനനങ്ങള്, ഐസിയു, ഡയാലിസിസ് യൂണിറ്റുകള്, കാര്ഡിയോളജി, കാര്ഡിയോ തൊറാസി എന്നിവയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി. പത്തനംതിട്ടയില് ഒരു മെഡിക്കല് കോളേജ് തുടങ്ങുന്നതിന് 2012ല് റവന്യു വകുപ്പിന്റ 50 ഏക്കര് ഭൂമി മെഡിക്കല് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു എങ്കിലും വര്ഷങ്ങളോളം കാര്യമായ വികസന പ്രവര്ത്തനങ്ങള് നടന്നിരുന്നില്ല.…
Read Moreകോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു
Konnivartha. Com :കോന്നി മെഡിക്കൽ കോളേജിൽ “കാടു “വളർത്തി പരിസ്ഥിതിയെ പരിപോഷിപ്പിക്കുന്നു.കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ മുന്നിൽ കാട് നന്നായി വളർന്നിട്ടും അധികാരികൾ ഇവ നീക്കം ചെയ്തില്ല. വിഷ സർപ്പം പോലും ഇതിൽ കാണുമെന്നു കരുതുന്നു. നിരവധി രോഗികൾ വന്നു ചേരുന്ന കോന്നി മെഡിക്കൽ കോളേജ് പരിസരം വൃത്തിയാക്കുവാൻ ഉള്ള നടപടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അതോ കാട് മൂടപ്പെട്ട് പരിസ്ഥിതി സൗഹാർദ്ദ മെഡിക്കൽ കോളേജ് എന്ന പേര് വരുന്നത് വരെ കാട് വളർത്താൻ ആണ് ശ്രമം എങ്കിൽ ഇച്ചിരെ കൈ വളം കൂടി മൂട്ടിൽ ഇടുക. നന്നായി വളർന്നു കെട്ടിടം “പച്ച “പിടിക്കട്ടെ. ചൂണ്ടി കാണിക്കുന്ന വിഷയങ്ങൾ കണ്ട് വ്യാകുലതപെടാതെ നടപടി സ്വീകരിക്കുക. കോന്നി മെഡിക്കൽ കോളേജ് എന്നും തല ഉയർത്തി നിൽക്കണം എന്ന് ജനത ആഗ്രഹിക്കുന്നു.
Read More