ഓണ്‍ലൈനായി മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ല :കര്‍ശന നിര്‍ദേശം

  konnivartha.com; പ്രിസ്ക്രിപ്ഷന്‍ ഇല്ലാതെ ഓണ്‍ലൈന്‍ മരുന്ന് വില്‍പന പാടില്ല എന്നും അങ്ങനെ വില്‍ക്കുന്നു എന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് പലതവണ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രം ഏര്‍പ്പെടുത്തണമെന്നും കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചിരുന്നു. ഡ്രഗ്‌സ് ആക്ട് 1940, ഡ്രഗ്സ് റൂള്‍സ് 1945 പ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയും എന്നതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ എടുക്കാന്‍ വകുപ്പ് തീരുമാനമെടുത്തത്. ഈ നിയമം സംസ്ഥാനത്ത് വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു കാലഘട്ടം കൂടി ആണിത് എന്ന് മന്ത്രി അറിയിച്ചു . ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെ ഈ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിച്ചു. ഇതിലൂടെ അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം 30 ശതമാനം കുറയ്ക്കാനായി. ഈ നിയമത്തിലൂടെ…

Read More

കോന്നി മെഡിക്കല്‍ കോളേജില്‍ ഇങ്ങനെ ഒരു സേവനം ഉണ്ടോ .അറിഞ്ഞില്ല

  konnivartha.com:കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ താഴത്തെ നിലയില്‍ ഉള്ള വാഹന പാര്‍ക്കിംഗ് സ്ഥലത്ത് ആധുനിക നിലയില്‍ ഉള്ള വാഹന ബാറ്ററി റീചാര്‍ജ് യൂണിറ്റു”അനധികൃതമായി ” പ്രവര്‍ത്തിക്കുന്ന വിവരം അധികാരികള്‍ പൊതുജനത്തെ അറിയിച്ചില്ല . ഇവിടെ അനേക വാഹനങ്ങള്‍ ബാറ്ററി റീചാര്‍ജ് ചെയ്യുന്നു . മടങ്ങുന്നു .ഒരു പൈസ ചിലവില്ല .തീര്‍ത്തും സൗജന്യം . ഇതേ പോലുള്ള ജനകീയ കാര്യം ചെയ്യുമ്പോള്‍ ആശുപത്രി അധികാരികള്‍ പൊതു ജനത്തെ പൂര്‍ണ്ണമായും അറിയിക്കണം . മറ്റു വികസന കാര്യം നടത്തുമ്പോള്‍ മാത്രം ഉള്ള ശുഷ്കാന്തി ഇക്കാര്യത്തില്‍ ഉണ്ടായില്ല അതാണ്‌ പൊതു ജനത്തിലെ ചിലര്‍ അറിയിച്ചതും തിരക്കിയപ്പോള്‍ കാര്യം കണ്ടതും . കണ്ട കാര്യം ഇതാണ് .വൈദ്യുതിമൂലം ഓടുന്ന വാഹനങ്ങള്‍ ഇവിടെ വന്നു താഴെത്തെ പ്ലെഗില്‍ നിന്നും വൈദ്യുതി സ്വീകരിക്കുന്നു . ഒറ്റ പൈസ ചെലവ് ഇല്ല . ബില്‍ പൂര്‍ണ്ണമായും…

Read More