വയ്യാറ്റുപുഴ- പുലയൻ പാറ റോഡിന്‍റെ ബി. എം ടാറിങ് ആരംഭിച്ചു

    konnivartha.com/ചിറ്റാർ :ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന വയ്യാറ്റുപുഴ- പുലയൻ പാറ റോഡിന്റെ ബി. എം ടാറിങ് ആരംഭിച്ചു. 1.70 കോടി രൂപയുടെ പ്രവർത്തിയാണ് പുരോഗമിക്കുന്നത്.ചിറ്റാർ പഴയ ബസ് സ്റ്റാൻഡ് മുതൽ വയ്യാറ്റുപുഴ വരെയുള്ള റോഡ് 4 കോടി രൂപയ്ക്ക് ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചിരുന്നു. വയ്യാറ്റുപുഴ മുതൽ പുലയൻപാറ വരെ ആധുനിക നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ പ്രദേശത്തെ യാത്രാദുരിതത്തിന് പൂർണ്ണ ശമനം ആവുകയാണ്. 5.5 മീറ്റർ വീതിയിൽ ആധുനിക നിലവാരത്തിൽ ബിഎംബിസി സാങ്കേതികവിദ്യയിലാണ് റോഡുകൾ നിർമ്മിക്കുന്നത്. ആവശ്യമായ ഇടങ്ങളിൽ ഐറിഷ് ഓടയും ട്രാഫിക് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെയാണ് പ്രവർത്തി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണ് നിർവഹണ ചുമതല. റാന്നി ആസ്ഥാനമായുള്ള കരാർ കമ്പനിയാണ് പ്രവർത്തി ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാണം പുരോഗമിക്കുന്ന പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനു നിർദ്ദേശം നൽകിയതായി അഡ്വ. കെ യു ജനീഷ് കുമാർ…

Read More

വി കെ എൻ എം വി എച്ച് എസ്സ് എസ് കാരുണ്യ സ്പർശം പദ്ധതി ആരംഭിച്ചു

    Konnivartha. Com :വയ്യാറ്റുപുഴ വി കെ എൻ എം വി എച്ച് എസ്സ് എസ് നടപ്പിലാക്കുന്ന കാരുണ്യ സ്പർശം പദ്ധതി ഐരൂർ ജ്ഞാനാനന്ദാശ്രമം സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതികൾ ഉദ്ഘാടനം ചെയ്തു. കെ വി എം എസ് സംസ്ഥാന പ്രസിഡൻഡ് എൻ മഹേശൻ പദ്ധതി നടത്തിപ്പിനായുളള ആരോഗ്യ പരിരക്ഷാ ഉപകരണങ്ങൾ സ്കൂളിലെ എൻ എസ്സ് യൂണിറ്റിന് കൈമാറി.   മെഡിക്കൽ കിടക്കകൾ, വാട്ടർ കിടക്കകൾ, വീൽ ചെയറുകൾ, വോക്കറുകൾ തുടങ്ങി ശ്വസനോപകരങ്ങൾ വരെ പദ്ധതിയുടെ ഭാഗമായി സാധാരണക്കാർക്ക് പണം മുടക്കാതെ ലഭിക്കും. ആവശ്യം കഴിഞ്ഞ് ഉപകരണങ്ങൾ കേടു വരുത്താതെ സ്കൂളിലെ എൻ എസ് എസ് യൂണിറ്റിനെ തിരിച്ചേൽപിക്കുന്നതും തുടർന്ന് ആവശ്യം വരുന്ന മുറക്ക് മറ്റുള്ളവർക്ക് വിതരണം ചെയ്യുന്നതുമാണ് പദ്ധതി. കേരള വെള്ളാള മഹാസഭയാണ് മെഡിക്കൽ ഉപകരണങ്ങളുടെ ബാങ്ക് തയ്യാറാക്കുന്നത്. വയ്യാറ്റുപുഴ സ്കൂളിൽ ആരംഭിച്ച പദ്ധതി…

Read More