വിവിധ വിദ്യാഭ്യാസ അറിയിപ്പുകള്‍ ( 27/05/2025 )

ജവഹർ ബാലഭവനിലെ നഴ്സറി ക്ലാസുകൾ ജൂൺ 2 മുതൽ കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2025-2026 അധ്യയന വർഷത്തെ നഴ്സറി (ഡേകെയർ, എൽ കെ ജി, യു കെ ജി) ക്ലാസുകൾ ജൂൺ 2 മുതൽ ആരംഭിക്കും. വാഹന സൗകര്യം ലഭ്യം. കൂടുതൽ വിവരങ്ങൾക്ക് ബാലഭവൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471 2316477, 8590774386.   സർവീസിലുള്ള അധ്യാപകർക്കായി പ്രത്യേക കെ-ടെറ്റ് 2025 മെയ് 29, 30 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന സർവീസിലുള്ള അധ്യാപകർക്കായുള്ള പ്രത്യേക കെ-ടെറ്റ് പരീക്ഷ സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തീയതി, ഹാൾടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാകുന്ന തീയതി എന്നിവ പിന്നീട് അറിയിക്കും. വിവരങ്ങൾhttps://ktet.kerala.gov.in, https://pareekshabhavan.kerala.gov.inഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.   സ്‌കൂൾ വർഷാരംഭം; പ്രവർത്തന പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി സ്‌കൂൾ വർഷാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. ഈ…

Read More