konnivartha.com: ഓച്ചിറ: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനഗരിമയെയും ആധാരമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്‍റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് അനേകായിരം ഭക്തജനങ്ങളാണ് ഓച്ചിറ പര ബ്രഹ്മക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. പരമശിവനും ശ്രീരാമലക്ഷ്മണന്മാരും രാവണനുമൊക്കെ മിനിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി. ഇതാദ്യമായാണ് രാമായണം സചിത്രപ്രഭാഷണരൂപത്തിൽ സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നത് സചിത്രപ്രഭാഷണത്തിൽ രാമായണത്തെ അധികരിച്ചുള്ള സചിത്ര പ്രശ്നോത്തരിയും തത്സമയ സമ്മാനങ്ങളും കൂടി ഉൾപ്പെടുത്തിയായിരുന്നു നവ്യമായ ഈ അവതരണശൈലി.…
Read Moreടാഗ്: Varayarangu
‘ലഹരിയ്ക്ക് എതിരെ വരയുടെ ലഹരിയുമായി’ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ’ ത്രില്ലർ
konnivartha.com/തിരുവനന്തപുരം: കുടപ്പനക്കുന്ന് നിശാഗന്ധിയിൽ പത്ത് ദിവസം നീണ്ടുനിന്ന ‘ഒരുമയുടെ പൂരം’ സംസ്ഥാന സഹകരണ ‘എക്‌സ്‌പോ -2025′ സമാപനസമ്മേളനം ചിന്തോദ്ദീപകവും വിഭിന്ന ദൃശ്യാനുഭവവുമാക്കിലോകത്തിലെ ഏറ്റവും വേഗതയേറിയ’റാപ്ടൂൺ’ പെർഫോമറും വേഗവരയിലെ ലോകറെക്കോർഡ് ജേതാവുമായ ഡോ. ജിതേഷ്ജിയുടെ ‘റാപ്ടൂൺ സ്റ്റേജ് ത്രില്ലർ’ അരങ്ങേറി. പ്രേക്ഷകർ ആവശ്യപ്പെടുന്ന നൂറുകണക്കിന് ലോകപ്രശസ്തരായ വ്യക്തികളെ ഇടിമിന്നൽ വേഗതയിൽ ചിന്തോദ്ദീപകമായ സചിത്രപ്രഭാഷണത്തിന്റെയും ഡി. ജെ സംഗീതത്തിന്റെയും അകമ്പടിയോടെ സ്റ്റേജിൽ വരച്ച് അവതരിപ്പിക്കുന്ന ദൃശ്യ -ശ്രവ്യ വിസ്മയമാണ് ഡോ. ജിതേഷ്ജി യുടെ റാപ് ടൂൺ സ്റ്റേജ് ത്രില്ലർ ഡി. ജെ എന്ന ‘വരവേഗവിസ്മയം’. ”ലഹരിയ്ക്കെതിരെ വരയുടെ ലഹരി’ എന്ന തീമിലായിരുന്നു ഓർമ്മയുടെയും വേഗവരയുടെയും വിസ്മയം സൃഷ്ടിച്ചു കൊണ്ട് ജിതേഷ്ജി തിരുവനന്തപുരം നിശാഗന്ധിയിൽ ‘റാപ്ടൂൺ ത്രില്ലെർ’ സ്റ്റേജ് ഷോ അവതരിപ്പിച്ചത്. പ്രോഗ്രാമിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടർ സതീഷ് കെ. മറാത്തെ, കേരളബാങ്ക് സി.…
Read Moreവരവേഗതയിൽ ഡോ. ജിതേഷ്ജിയ്ക്ക് വീണ്ടും വേൾഡ് റെക്കോർഡ് നേട്ടം
konnivartha.com: വരയരങ്ങുകളിൽ ഇരുകൈകളും ഒരേസമയം ഉപയോഗിച്ച് വെറും പത്ത് മിനിറ്റിനുള്ളിൽ 100 ൽ പരം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന സൂപ്പർ സ്പീഡി കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജിക്ക് ‘ലോകത്തെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിൽ ‘യു. എസ്. എ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് ‘ ലഭിച്ചു . ഇതിന് മുൻപ് മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ഇവന്റുകളിലുൾപ്പെടെ നിരവധി ലോകറെക്കോർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള ഡോ. ജിതേഷ്ജി 3000 ത്തിലേറെ പ്രശസ്തവ്യക്തികളെ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന ‘സൂപ്പർ മെമ്മറൈസർ പെർഫോമിംഗ് ചിത്രകാരൻ’ എന്ന നിലയിലും അന്താരാഷ്ട്ര ഖ്യാതിയും റെക്കോർഡും നേടിയ മലയാളിയാണ്. 2008 ലെ അഞ്ചുമിനിറ്റിനുള്ളിൽ 50 പ്രശസ്തവ്യക്തികളുടെ ചിത്രങ്ങൾ എന്ന തന്റെ തന്നെ വേഗവര ലോകറെക്കോർഡാണ് പത്തുമിനിറ്റിനുള്ളിൽ 100 ലേറെ വ്യക്തികളെ വരച്ച് ജിതേഷ്ജി തിരുത്തിക്കുറിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ സഞ്ചരിച്ച് അദ്ദേഹം തന്റെ…
Read More