വര്‍ണക്കൂടാരം മഴവില്ലില്‍ തിളങ്ങി വള്ളംകുളം ഗവ. ദേവി വിലാസം എല്‍ പി സ്‌കൂള്‍

പൊതുവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കി: മന്ത്രി വീണാ ജോര്‍ജ് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ മുന്നേറുന്നതിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വഴിയൊരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വള്ളംകുളം ഗവ. ഡി.വി. എല്‍.പി സ്‌കൂളിലെ പ്രീ – സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതി വര്‍ണക്കൂടാരം മഴവില്ല് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് മികച്ച പഠന അവസരങ്ങള്‍ ലഭിക്കുന്നതിന് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യ വികസനവും പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തി. കുട്ടികളുടെ ഭൗതിക, ശാരീരിക, മാനസിക വളര്‍ച്ച നിര്‍ണയിക്കുന്ന പ്രീ സ്‌കൂള്‍ കാലഘട്ടത്തിലെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. കൂടുതല്‍ സ്‌കൂളുകളില്‍ പ്രീ സ്‌കൂള്‍ പദ്ധതി ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിദ്യാലയ ശാക്തീകരണ പദ്ധതിക്ക് പ്രീ സ്‌കൂള്‍ വിദ്യാലയ നവീകരണ പദ്ധതി വലിയ പിന്തുണയാണ് നല്‍കുന്നത്.…

Read More