പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മരാജ (103) അന്തരിച്ചു

പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മരാജ അന്തരിച്ചു പന്തളം കൊട്ടാരത്തിലെ വലിയതമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മരാജ (103) അന്തരിച്ചു. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ വെച്ചായിരുന്നു അന്ത്യം. കേരള സർവ്വകലാശാലാ ക്രിക്കറ്റ് ടീമിലെ സ്പിൻ ബൗളർ കൂടിയായിരുന്നു രാമവർമ്മ രാജ.   1945ൽ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ അനന്തരവളുടെ ചെറുമകൾ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ രുഗ്മിണിണിവർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെ അനന്തപുരം കൊട്ടാരത്തിലെ ‘പന്തളം കൊട്ടാരം’പ്രതിനിധിയായി അദ്ദേഹം മാറുകയായിരുന്നു.19 വർഷമായി രാമവർമ്മരാജ പന്തളം വലിയ തമ്പുരാനായി ചുമതലയേറ്റിട്ട്. തമ്പുരാനായിരുന്ന രവിവർമ്മ രാജ അന്തരിച്ചപ്പോഴാണ് രാമവർമ്മരാജ ആ സ്ഥാനത്തേക്ക് എത്തിയത്. വലിയരാജ ആയതിനുശേഷം എല്ലാവർഷവും മണ്ഡലകാലത്ത് കുടുംബസമേതം പന്തളം കൊട്ടരത്തിലെത്തിയിരുന്നു. പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ കൈമാറുന്നത് രാമവർമ്മരാജയാണ്.     കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം ലക്ഷ്മിവിലാസം കൊട്ടാരത്തിൽ…

Read More