konnivartha.com; വന്യമൃഗ ആക്രമണങ്ങളിൽ കന്നുകാലികള്‍ക്കും കൃഷിയ്ക്കുംനാശനഷ്ടം നേരിടുന്ന മേഖലയായി വടശ്ശേരിക്കര കുമ്പളത്താമൺ ഗ്രാമം മാറുന്നു .നാല് വശത്ത് നിന്നും വന്യ മൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങതോടെ നടുക്കുള്ള കുമ്പളത്താമൺ ഗ്രാമത്തിലെ താമസക്കാര്‍ ആശങ്കയില്‍ ആണ് . ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില് ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം എന്ന സ്ഥിതിയില്‍ ആണ് ജനം .ജനങ്ങളുടെ പ്രതികരണങ്ങളില്‍ വനം വകുപ്പിന് ഇളക്കം ഇല്ല . ഒരു കൂട് കൊണ്ട് വെച്ചിട്ട് വന്യ മൃഗം ഇതില്‍ കയറിയാല്‍ പിടികൂടി വനത്തില്‍ വിടാം എന്ന മനോഭാവം മുറുകെ പിടിക്കുന്ന വകുപ്പ് ആണ് വനം വകുപ്പ് . മനുഷ്യ വന്യ മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ആധുനിക ഹാളുകളില്‍ യോഗം കൂടുന്ന വകുപ്പുകള്‍ സാധാരണ ജനത്തിന്റെ ആത്മ രോക്ഷം തിരിച്ചറിയണം . കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കുമ്പളത്താമൺ ഡയറി ഫാമിലെ…
Read Moreടാഗ്: vadasserikkara
തലച്ചിറ മുക്കുഴിയിലും കാട്ടാന :നാട് ഭീതിയില്‍
konnivartha.com: കുമ്പളാത്താമണ്ണിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനശല്യം അതി രൂക്ഷം . പകൽസമയം തലച്ചിറ മുക്കുഴിയില്‍ കാട്ടാന ഇറങ്ങി .ഇതോടെ ഈ പ്രദേശവാസികള്‍ ഭീതിയിലാണ് .മുമ്പ് എങ്ങും കാട്ടാന എത്താത്ത പ്രദേശമായിരുന്നു തലച്ചിറയും മുക്കുഴിയും .ഇപ്പോള്‍ ഇവിടേയ്ക്കും കാട്ടാന എത്തി . കുമ്പളത്താമൺ മുക്കുഴി റോഡിൽ മുക്കുഴി ജങ്ഷന് സമീപത്തുകൂടിയാണ് കാട്ടാനയെത്തിയത്.ആന ഓടി റോഡ് മുറിച്ചുകിടന്നുപോകുന്ന ദൃശ്യങ്ങൾ സമീപ വീട്ടിലെ നിരീക്ഷണ ക്യാമറയിൽനിന്ന് ലഭിച്ചു.കുമ്പളത്താമൺ മേഖലയിൽ മാസങ്ങളായി കാട്ടാന ശല്യം തുടരുകയാണ് . പടക്കം പൊട്ടിച്ചും മറ്റും ഇവയെ താല്‍ക്കാലികമായി ഓടിക്കുന്നു എങ്കിലും ഇവ വീണ്ടും മടങ്ങി വരുന്നു . സോളാര്‍ വേലികള്‍ സ്ഥാപിക്കണം എന്ന് ആണ് നാട്ടുകാരുടെ ആവശ്യം .
Read Moreവടശ്ശേരിക്കരയില്‍ അയ്യപ്പ ഭക്തന് ഷോക്ക് ഏറ്റു മരിച്ചു :നടപടി വേണം :അയ്യപ്പ സേവ സംഘം
konnivartha.com: വടശ്ശേരിക്കരയില്‍ തമിഴ്നാട് കൃഷ്ണഗിരി ഹോസൂർ സ്വദേശിയായ നാഗരാജൻ (58)എന്ന അയ്യപ്പ ഭക്തനാണ് വൈദ്യുതി ലൈനിനോട് കൂട്ടിച്ചേർത്തിട്ടുള്ള വയറിൽനിന്നും ഷോക്ക് അടിച്ച് മരണപ്പെട്ടത്.വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനു കാരണം എന്ന് അയ്യപ്പ സേവ സംഘം ആരോപിച്ചു . വടശ്ശേരിക്കര പാലത്തിൽ കഴിഞ്ഞ വർഷം നടത്തിയ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന വയറിൽ നിന്നുമാണ് വൈദ്യുതിഷോക്ക് ഏറ്റ് മരണപ്പെട്ടത് എന്നാണ് അയ്യപ്പ സേവ സംഘം ആരോപിക്കുന്നത് . ശബരിമല പോയി തിരികെ എത്തിയ 50 അംഗ സംഘത്തിന്റെ കൂടെ എത്തിയ സ്വാമിക്കാണ് അപകടം സംഭവിച്ചത്.ഈ ക്രൂരത ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇങ്ങനെ ഉള്ള അനാസ്ഥ അനുവദിച്ചു നൽകാൻ പാടില്ല. ഒരു വർഷമായി വടശ്ശേരിക്കര സ്വദേശികൾ പലരും വൈദ്യുതി തടസ്സം ഉണ്ടാകുന്നത് ഈ ഭാഗത്ത് എർത്ത് ഉള്ളത് കൊണ്ടാണ് എന്ന് പരാതി പറഞ്ഞിട്ടും പരിശോധന നടത്താനോ ഒന്നും വൈദ്യുതി…
Read Moreവടശ്ശേരിക്കരയില്‍ സ്റ്റാഫ് നഴ്സ് നിയമനം
konnivartha.com : വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുളള കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് താത്പര്യമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 22 ന് വൈകുന്നേരം അഞ്ച് വരെ. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത ബിഎസ്സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ് കോഴ്സ്. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് ഉണ്ടാവണം. നഴ്സിംഗ് പ്രവര്‍ത്തി പരിചയമുളളവര്‍ക്കും വടശേരിക്കര നിവാസികള്‍ക്കും മുന്‍ഗണന. പ്രായം 45 ല്‍ താഴെ. ഫോണ്‍ : 04735 251773.
Read More