വാക്സിന്‍ സ്ലോട്ട് ഇനി 50 ശതമാനം ഓണ്‍ലൈന്‍,50 ശതമാനം ഓഫ്‌ലൈന്‍

പത്തനംതിട്ട ജില്ലയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും: ജില്ലാ കളക്ടര്‍ വാക്സിന്‍ സ്ലോട്ട് ഇനി 50 ശതമാനം ഓണ്‍ലൈന്‍,50 ശതമാനം ഓഫ്‌ലൈന്‍ konnivartha.com : പത്തനംതിട്ട ജില്ലയിലെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കളക്ടറേറ്റില്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. പിഎച്ച്സികള്‍, സിഎച്ച്സികള്‍, എഫ്എച്ച്സികള്‍, അര്‍ബന്‍ പിഎച്ച്സികള്‍ എന്നീ കേന്ദ്രങ്ങള്‍ക്ക് ആനുപാതികമായി ഓരോ കേന്ദ്രത്തിനും ഒരു ഔട്ട് റീച്ച് സെന്റര്‍ കൂടി ആരംഭിക്കും. പിഎച്ച്സികളില്‍ എത്ര വാക്സിനേഷന്‍ സ്ലോട്ടുകള്‍ കൊടുക്കുന്നോ അത്ര തന്നെ സ്ലോട്ടുകള്‍ ഔട്ട് റീച്ച് സെന്ററുകളിലും നല്‍കണം. വാക്സിനേഷന്‍ സ്ലോട്ടുകള്‍ 50 ശതമാനം ഓണ്‍ലൈനായി നല്‍കും. 50 ശതമാനം ആളുകളെ കേന്ദ്രങ്ങളില്‍ നേരിട്ട് എത്തിച്ച് വാക്‌സിന്‍ നല്‍കും. പ്രവാസികള്‍ക്കായും പ്രത്യേക കേന്ദ്രം ഉണ്ടായിരിക്കും. ഔട്ട് റീച്ച് സെന്ററുകളില്‍…

Read More