പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച (മേയ് 20) വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച (മേയ് 20) വാക്‌സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ 18-45 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വ്യാഴാഴ്ച(മേയ് 20) മൂന്നു കേന്ദ്രങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യും. 18-45 പ്രായപരിധിയിലെ മറ്റ് അസുഖങ്ങളുള്ളവരായ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അപ്രൂവല്‍ വാങ്ങിയവര്‍ക്ക് മാത്രമേ കുത്തിവയ്പ്പ് ഉണ്ടാകു. അടൂര്‍ ജനറല്‍ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ജില്ലയില്‍ 45 വയസിന് മുകളില്‍ പ്രായമായവര്‍ക്ക് ഉള്‍പ്പെടെ വാക്‌സിന്‍ വിതരണത്തിനായി സ്റ്റോക്ക് ഉടന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More