ഉത്രാടപ്പൂവിളിയിൽ മലയാളക്കര :”കോന്നി വാര്‍ത്തയുടെ ” ഹൃദയം നിറഞ്ഞ ഉത്രാടദിനാശംസകൾ ഇന്ന് ഉത്രാടം .നാളെ തിരുവോണം .മലയാളക്കരയുടെ ഒന്‍പതാം ഓണം .ഒന്നാം ഓണമായും മലയാളികൾ ഈ ദിനം ആഘോഷിക്കുന്നു. ഉത്രാട പാച്ചിലില്‍ ആണ് ഇന്ന് മലയാളികള്‍ .നാളത്തെ തിരുവോണ സദ്യയ്ക്ക് ഉള്ള എല്ലാ വിഭവങ്ങളും അണിയിച്ചു ഒരുക്കാന്‍ ഉള്ള പാച്ചില്‍ . ഒമ്പത് തട്ടുള്ള അത്തപ്പൂക്കളമൊരുക്കി മലയാളം ഉത്രാടം ആഘോഷിക്കുന്നുഎന്ന പ്രത്യേകത കൂടി ഉണ്ട് . അത്തം മുതൽ 10 ദിവസമാണ് തിരുവോണത്തിലേക്കുള്ള ദൂരം.ഓരോ വീടുകളിലും തിരുവോണത്തിനായുള്ള ഒരുക്കങ്ങളായിരിക്കും ഇന്നത്തെ ഉത്രാട നാളിൽ നടക്കുന്നത്. ഓണക്കോടി വാങ്ങാനും, സദ്യവട്ടത്തിനായുള്ള സാധനങ്ങൾ വാങ്ങാനുമെല്ലാം ഉത്രാടത്തിനായിരിക്കും പലരും ഓടുന്നത്.ഇതാണ് ഉത്രാട പാച്ചിലായി കാണുന്നത് . വിപണികളെല്ലാം അവസാന വട്ടത്തിരക്കിലാണ്. അതെ, ഉത്രാടപ്പാച്ചിൽ തന്നെ. പച്ചക്കറിച്ചന്തകളും, പൂക്കളും അങ്ങനെ എല്ലാ സജീവമാണ്. തിരുവോണ നാളിലേക്ക് ഇനി മണിക്കൂറുകൾ മാത്രം. വീടുകളിലും ഉത്രാട…
Read More