കോന്നി : 999 മലയാചാര പ്രകാരം ദ്രാവിഡ ജനത നൂറ്റാണ്ടുകളായി ആചാരിച്ചു വരുന്ന ഉത്രാടപൂയലും അപ്പൂപ്പന് തിരു അമൃതേത്ത് ഉത്രാട സദ്യ തിരുവോണ സദ്യ എന്നിവ സെപ്റ്റംബർ 4,5 തീയതികളിൽ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടക്കും. സത്യവും നീതിയും ധർമ്മവും വിളയാടുന്ന കൗള ശാസ്ത്ര വിധിയനുസരിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനത ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ തിരു അമൃതേത്ത് ഉത്രാടസദ്യ എന്നിവ സെപ്റ്റംബർ 4 നും തിരുവോണ സദ്യ 5 നും രാവിലെ മുതൽ നടക്കും. തിരുവോണ വരവ് അറിയിച്ച് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും അന്നേ ദിവസങ്ങളിൽ ഊട്ടും പൂജയും അർപ്പിക്കും. മുളയരിയും തെണ്ടും തെരളിയും കാട്ടു വിഭവങ്ങളും തേനും കാർഷിക വിളകളും ചുട്ടും പൊടിച്ചും വറുത്തും വേവിച്ചും കാട്ടിലയിൽ സമർപ്പിച്ച്…
Read Moreടാഗ്: uthradam
കല്ലേലികാവിൽ തിരുവോണത്തെ വരവേറ്റ് ഉത്രാടപ്പൂയൽ കൊണ്ടാടി
കോന്നി :നൂറ്റാണ്ടുകളായി ദ്രാവിഡ ജനത ആചാരിക്കുന്ന തിരുവോണത്തെ വരവേറ്റ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു. സർവ്വ ചരാചാരങ്ങൾക്കും അന്നം നൽകി ഉണർത്തിച്ച് തിരുവോണ വരവറിയിച്ചു. തഴുതാമ പായ വിരിച്ചു നാക്കില നീട്ടിയിട്ട് അന്നവും തൊടു കറികളും വെള്ളവും കലശവും ഇളനീരും വെച്ചു ഊരാളി മല വിളിച്ചു ഉണർത്തി ദേശത്തേക്ക് ദീപം കാണിച്ചു ആരതി ഉഴിഞ്ഞ് ഉത്രാടപ്പൂയൽ സമർപ്പിച്ചു. കാവ് മുഖ്യ ഊരാളി ഭാസ്കരൻ പൂജകൾക്ക് നേതൃത്വം നൽകി. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി, കാവ് ശില്പി ഷാജി സ്വാമി നാഥൻ, പി ആർ ഒ ജയൻ കോന്നി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി
Read More