നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൂടെയുണ്ട് കരുതലോടെ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തില്‍ നഗരസഭാതലത്തില്‍ നടപ്പാക്കുന്ന ഒപ്പം കാമ്പയിന്‍ പന്തളം നഗരസഭതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. പി.എം.എ.വൈ. (നഗരം)-ലൈഫ് ഗുണഭോക്താക്കള്‍, നഗരത്തിലെ അതിദരിദ്രര്‍, ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ കുടുംബങ്ങള്‍, അഗതിരഹിതകേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ എന്നിവര്‍ക്കായി ഫെബ്രുവരി 28 വരെ നീളുന്ന കാമ്പയിനാണ് ‘ഒപ്പം-കൂടെയുണ്ട് കരുതലോടെ’. സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കുന്ന ആയിരത്തില്‍ അഞ്ചുപേര്‍ക്ക് തൊഴില്‍, അതിദരിദ്രകുടുംബങ്ങള്‍ക്കുള്ള മൈക്രോ പ്ലാന്‍ എന്നീ പദ്ധതികള്‍ നഗരസഭയും കുടുംബശ്രീയും ചേര്‍ന്നാണ് ജില്ലയില്‍ നടത്തുന്നത്. പ്രധാനമായും ഈ വിഭാഗക്കാര്‍ക്ക് സംരംഭകത്വവും തൊഴിലും നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം.നഗരസഭ സെക്രട്ടറി ഇ.ബി അനിത പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ് അധ്യക്ഷയായിരുന്നു. ക്ഷേമകാര്യ…
Read More