സംസ്ഥാനത്തെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ അംഗങ്ങളുടെ ആകസ്മിക ഒഴിവ് മൂലം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർ പട്ടിക പുതുക്കാൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. കരട് പട്ടിക 6 ന് പ്രസിദ്ധീകരിക്കും. അന്നു മുതൽ 21 വരെ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാം. ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് പൂർത്തിയായ അർഹതപ്പെട്ടവർക്ക് പേര് ചേർക്കാം. ഇതിനായി http://www.lsgelection.kerala.gov.in ൽ ഓൺലൈൻ അപേക്ഷ നൽകണം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനുമുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ ഫാറം 5 ൽ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. അന്തിമ പട്ടിക 30 ന് പ്രസിദ്ധീകരിക്കും. കരട് പട്ടിക അതാത് തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in ലും ലഭ്യമാണ്. ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിലെ 28 വാർഡുകളിലാണ് അംഗങ്ങളുടെ/കൗൺസിലർമാരുടെ ഒഴിവുകൾ വന്നിട്ടുള്ളത്. പാലക്കാട് ജില്ലാ പഞ്ചായത്തിലെ ആലത്തൂർ വാർഡും, തൃശ്ശൂർ തളിക്കുളം ബ്ലോക്ക്…
Read More